ദേവഗൗഡയുടെ വെളിപ്പെടുത്തലോടുകൂടി ബി.ജെ.പി- പിണറായി അന്തർധാര മറനീക്കി പുറത്തുവന്നു -രമേശ് ചെന്നിത്തല
തിരുഃ ദേവഗൗഡയുടെ വെളിപ്പെടുത്തലോടുകൂടി ബി.ജെ.പി- പിണറായി അന്തർധാര മറനീക്കി പുറത്തുവന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.വെളിപ്പെടുത്തൽ ശരി വയ്ക്കുന്നതാണ് കൃഷ്ണൻകുട്ടി ഇപ്പോഴും മന്ത്രിസഭയിൽ തുടരുന്നത് വെളിപ്പെടുത്തൽ ശരി വയ്ക്കുന്നുണ്ട്. നിയമപ്രകാരംകേരളഘടകം ഇപ്പോഴും ബി.ജെ.പി. ഘടകകക്ഷിയായ ജെ.ഡി. എസ്സിൻ്റെ ഭാഗമാണ്.എന്നിട്ടും മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുന്നതിൻ്റെ ഗുട്ടൻസ് ഇപ്പോൾ എല്ലാ പേർക്കും മനസ്സിലായി. രണ്ടാം പിണറായി സർക്കാർ യഥാർത്ഥത്തിൽ ബിജെപിയുടെ കുട്ടിയാണ് എന്ന് ഞാൻ അന്ന് പറഞ്ഞപ്പോൾ പിണറായി എന്നെ കളിയാക്കുകയായിരുന്നു. പിണറായിയുടെ സ്വർണ്ണക്കേസും ലാവലിൻ കേസ്സുമെല്ലാം അട്ടിമറിച്ചത് ഈ ബന്ധം തന്നെയാണ്. യാഥാർത്ഥത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പി ഉയർത്തിയ കോൺഗ്രസ് മുക്തഭാരതമെന്ന ആശയത്തോട് കേരളത്തിൽ പിണറായിയും സി പി എം കൈകോർക്കുകയായിരുന്നു. 69 സീറ്റ് കളിലെ ബി.ജെപി – സി പി എം അന്തർധാരയുടെ പിറവിയാണ് രണ്ടാം പിണറായി സർക്കാർ ഗൗഡയുടെ വെളിപ്പെടുത്ത ലോടുകൂടി പിണറായിയുടെ പൊയ്മുഖം അഴിഞ്ഞുവീണെന്നും ചെന്നിത്തല പറഞ്ഞു…….. …….. …….കോവിഡിൽ നാട് വിറങ്ങലിച്ചുനിന്നപ്പോഴും പിണറായി അഴിമതി നടത്തിയെന്നതിന് തെളിവാണ് സിഎ.ജി റിപ്പോർട്ടെന്ന് രമേശ് ചെന്നിത്തലതിരു:കോവിഡിൽ നാട് വിറങ്ങലിച്ചുനിന്നപ്പോഴും പിണറായി അഴിമതി നടത്തിയെന്നതിന് തെളിവാണ് സിഎ.ജി റിപ്പോർട്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.പി.പി ഇ കിറ്റിലെ അഴിമതി അന്ന് പ്രതിപക്ഷം കൈയോടെ പിടിച്ചെങ്കിലും കിറ്റ് വാങ്ങി കമ്മിഷൻ അടിച്ചതിനാൽ അന്തിപ്പത്ര സമ്മേളനത്തിൽ പിണറായി ന്യായീകരിക്കുയാണ് ചെയ്തത്. എന്നാൽ തെളിവ് സഹിതം പുറത്ത് വിട്ടപ്പോൾ സ്വന്തക്കാരെക്കൊണ്ട് അന്വേഷിച്ച് അഴിമതിയെ വെള്ളപൂശുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇപ്പോഴും വിഷയം ലോകായുക്തയുടെ പരിഗണനയിലാണ്. സി.എ ജി കണ്ടെത്തലോടെ പി പി ഇ കിറ്റ് വാങ്ങിയതിന് പിന്നിൽ അഴിമതി നടന്നെന്ന് വ്യക്തമായി. 10.23 കോടിയുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടാക്കിയത് , ഗ്ലൗസ് വാങ്ങിയ ഇനത്തിൽ ഇപ്പോഴും 1.02 കോടി രൂപ കമ്പനിയിൽ നിന്ന് മാത്രം തിരിച്ച് പിടിക്കാനുണ്ട്. ഇക്കാര്യത്തിൽ ഇത് വരെ ഒരു ചെറുവിരൽ അനക്കാൻ സർക്കാർ തയ്യാറായിട്ടില്ല, ഈ രണ്ട് ഇടപാടിൽ കോടികളാണ് പലരുടെയും പാക്കറ്റിലെത്തിയത്.ഇക്കാര്യത്തിൽ സർക്കാരിന് നഷ്ടം വരുത്തുകയും തുക തിരിച്ച് പിടിക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തവരിൽ നിന്ന് തുക തിരിച്ച് പിടിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.:…. :…… ……വിഎസ് ന് ആശംസകൾ നേർന്ന് രമേശ് ചെന്നിത്തലനൂറാമത് ജന്മദിനമാഘോഷിക്കുന്ന വിഎസ് അച്യുതാനന്ദന് ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലഇന്ന് രാവിലെ വി എസ്സിൻ്റെ മകൻ അരുൺകുമാറിനെ ഫോണിൽ വിളിച്ചാണ് ആശംസകൾ നേർന്നത്.