കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി. ഗൗരവമായ സാഹചര്യമെന്ന് പാർട്ടി വിലയിരുത്തൽ. നേരത്തെ സിപിഐയുടെ അന്വേഷണത്തിൽ അഴിമതി ആരോപണം വ്യക്തമായിരുന്നു. കടുത്ത നടപടിക്ക് സംസ്ഥാന നേതൃത്വവും നേരത്തെ നിർദേശിച്ചിരുന്നു. അതിനിടെ, ഭാസുരാംഗന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന 26 മണിക്കൂർ പിന്നിട്ടു.റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാസുരാംഗനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയാണ് ഭാസുരാംഗന്റെയും. സെക്രട്ടറിമാരുടെയും വീടുകളിൽ ഉൾപ്പെടെ ഏഴിടത്ത് ഇഡി പരിശോധന തുടങ്ങിയത്.