കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് : ഇ ഡി ചോദ്യം ചെയ്യലിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ

Spread the love

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ ഡി ചോദ്യം ചെയ്തതോടെ മുൻ ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എൻ ഭാസുരാംഗനെതിരെ നടപടിയെടുക്കാൻ സിപിഐ. ഭാസുരാംഗനെതിരെ കടുത്ത നടപടി വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. ഇന്ന് ചേരുന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗം അച്ചടക്ക നടപടി ചർച്ച ചെയ്യുംകണ്ടല ബാങ്കിലെ ഇ ഡി പരിശോധന 24 മണിക്കൂർ പിന്നിട്ടു. ഭാസുരാംഗന്റെ വീട്ടിലും ഇ ഡി പരിശോധന തുടരുകയാണ്. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ഭാസുരാംഗനെ വിദഗ്ധ ചികിത്സക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് കണ്ട സഹകരണ ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും മുൻ സെക്രട്ടറിമാരുടെ വീടുകളിലും ഇ ഡി പരിശോധന തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *