സെക്രട്ടറിയേറ്റിന് നേരെ അജ്ഞാതന്റെ ബോംബ് ഭീഷണി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് നേരെ അജ്ഞാതന്റെ ബോംബ് ഭീഷണി. പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്കാണ് ഭീഷണിയുമായി ബന്ധപ്പെട്ട സന്ദേശം എത്തിയത്. തുടർന്ന് സെക്രട്ടറിയേറ്റിൽ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. കന്റോൺമെന്റ് പോലീസാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് കൺട്രോൾ റൂമിലേക്ക് ഭീഷണി സന്ദേശം എത്തിയത്. നിലവിൽ, സെക്രട്ടറിയേറ്റിലെ എല്ലാ വിഭാഗങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, പൊഴിയൂരിൽ നിന്നാണ് അജ്ഞാത സന്ദേശം ലഭിച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
ഭീഷണി സന്ദേശത്തിന് പിന്നിലെ കൃത്യമായ ഉറവിടം കണ്ടെത്താനുള്ള ശ്രമവും പുരോഗമിക്കുകയാണ്. വ്യാജ ബോംബ് ഭീഷണി സന്ദേശം നൽകി ആൾ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മാനീക പ്രശ്നങ്ങൾ ഉള്ളയാളാണെന്നും പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രിയ്ക്ക് വധഭീഷണി സന്ദേശം എത്തിയത്. അതീവ ഗൗരവമായി വിഷയം ഏറ്റെടുത്ത പോലീസ് ഇത് വ്യാജ സന്ദേശമാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.