കയ്പമംഗലത്ത് വാഹനാപകടത്തിൽ പോലീസുകാരൻ മരിച്ചു
തൃശ്ശൂർ : കയ്പമംഗലത്ത് വാഹനാപകടത്തിൽ പോലീസുകാരൻ മരിച്ചു. കയ്പമംഗലം പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ കൊല്ലം സ്വദേശി ആനന്ദാണ് മരിച്ചത്. 37 വയസ്സായിരുന്നു. മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം്ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ അറവുശാലയിൽ വെച്ച് മിനി ലോറിക്ക് പിന്നിൽ ആനന്ദ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരുക്കേറ്റ ആനന്ദിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.