തലസ്ഥാനത്ത് മൈ സൈറ ആട്ടോ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം
തിരുവനന്തപുരം : തലസ്ഥാനത്ത് മൈ സൈറ ആട്ടോ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം . ജഗതി ജംഗ്ഷന് സമീപം നവീദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് തീപിടുത്തം ഉണ്ടായത്. മൈ സൈറ ആട്ടോ കെയർ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ ഗ്യാരേജിൽ സൂക്ഷിച്ചിരുന്ന രണ്ടു വാഹനങ്ങൾ പകുതിയിൽ അധികം കത്തി നശിക്കുകയും , കൂടാതെ അവിടെ സൂക്ഷിച്ചിരുന്ന ആക്സസറീസ് പൂർണ്ണമായും കത്തി നശിച്ചു. നിലവിൽ അഗ്നി സേനരക്ഷ സംഘം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം നടത്തുന്നു.