അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ കേന്ദ്രത്തിലെ ഡ്രജിങ് പുനരാരംഭിച്ചു
തിരുവനന്തപുരം : അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ കേന്ദ്രത്തിലെ ഡ്രജിങ് പുനരാരംഭിച്ചു. അദാനി പോര്‍ട്ട് വിഭാഗം എത്തിച്ച ലോങ് ബൂം ക്രെയിന്‍ ഉപയോഗിച്ചുള്ള ഡ്രജിങ്ങാണ് ആരംഭിച്ചിട്ടുള്ളത്. അഴിമുഖം കേന്ദ്രീകരിച്ച് കടലിനടിയില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഭീഷണി ഉയര്‍ത്തി കിടക്കുന്ന ടെട്രാപോഡുകളും കരിങ്കല്‍പാളികളും നീക്കം ചെയ്യുന്ന പ്രക്രിയക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്.