ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് 3:00 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. ഈ വർഷം 4,19,128 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയിട്ടുള്ളത്. എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിന് പുറമേ, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്) എന്നീ ഫലങ്ങളും പ്രഖ്യാപിക്കുന്നതാണ്. അതേസമയം, രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്കുള്ള ഗ്രേസ് മാർക്കും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.വൈകിട്ട് 4 മണി മുതലാണ് ഫലങ്ങൾ ലഭ്യമായി തുടങ്ങുക. പരീക്ഷാഫലം ലഭിക്കുന്നതിനായി PRD LIVE മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടാതെ, www.prd.kerala.gov.in, https://result.kerala.gov.in, https://examresult.kerala.gov.in, https://pareekshabhavan.kerala.gov.in, https://kite.kerala.gov.in, https://sslcexam.kerala.gov.in എന്നീ വെബ്സൈറ്റുകളും സന്ദർശിക്കാവുന്നതാണ്.