ഇസ്രായേലിന്റെ പാര്‍ലമെന്റ് ആയ നെസറ്റ് ചേരുന്നതിനിടെ ഗസ്സയില്‍നിന്ന് ഹമാസിന്റെ റോക്കറ്റാക്രമണം
ജറൂസലേം: ഇസ്‌റാഈലിന്റെ പാര്‍ലമെന്റ് ആയ നെസറ്റ് ചേരുന്നതിനിടെ ഗസ്സയില്‍നിന്ന് ഹമാസിന്റെ റോക്കറ്റാക്രമണം. ജറൂസലേമിനെയും ടല്‍ അവീവിനെയും ലക്ഷ്യംവച്ചാണ് ആക്രമണമുണ്ടായത്. റോക്കറ്റ് വന്നതോടെ ഉയര്‍ന്ന സൈറണ്‍ വിളി കേട്ട് പാര്‍ലമെന്റ് നിര്‍ത്തിവച്ച് അംഗങ്ങള്‍ സുരക്ഷാ താവളങ്ങളില്‍ ഒളിച്ചു. ഇതോടെ 40 മിനിറ്റാണ് പാര്‍ലമെന്റ് നിര്‍ത്തിവച്ചത്. ജറൂസലേമിലേക്കും ടെല്‍ അവീവിലേക്കും മിസൈല്‍ വിട്ടതായി ഹമാസ് പിന്നീട് അറിയിച്ചു. ജറൂസലേമില്‍ റോക്കറ്റ് പതിച്ചതായും വലിയ ശബ്ദം കേട്ട് ആളുകള്‍ പരിഭ്രാന്തരായി ഓടിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ആളപായങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. ഹമാസിന്റെ റോക്കറ്റുകളിലൊന്ന് ഇസ്‌റാഈല്‍ പ്രതിരോധകേന്ദങ്ങള്‍ തടഞ്ഞതായാണ് സൂചന.