നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിലെ റോഡുകളുടെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു
നെയ്യാറ്റിന്‍കര : ബിഎം- ബിസി രീതിയിൽ നവീകരിച്ച നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ നെയ്യാറ്റിന്‍കര കോടതി- പാലക്കടവ്- കണ്ണന്‍കുഴി- അമരവിള റോഡ്, ഓലത്താന്നി- കൊടങ്ങാവിള- അവണാകുഴി റോഡ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഹൈ ടെക് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി ആറു കോടി രൂപ വീതം ചെലവഴിച്ചാണ് നവീകരിച്ചത്. കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനായി. നഗരസഭ ചെയര്‍മാന്‍ പി.കെ രാജമോഹനന്‍, അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി സുനില്‍കുമാര്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രിയാ സുരേഷ്, വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ ഷിബു, പൊതുമരാമത്ത് കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍. അജിത, കൗണ്‍സിലര്‍ കെ. സുരേഷ്, എല്‍ഡിഎഫ് കണ്‍വീനര്‍ കൊടങ്ങാവിള വിജയകുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.