വിനോദയാത്രക്കിടെ കൂട്ടത്തല്ല് ഏഴ് പേർ അറസ്റ്റിൽ
കണ്ണൂർ.വിനോദയാത്രക്കിടെ സംഘം വാഹനത്തിലെ ക്ലീനറെവാക്കേറ്റത്തിനിടെ മർദ്ദിച്ച സംഭവത്തെ തുടർന്ന് യാത്രക്കാരും ക്ലീനറുടെ സുഹൃത്തുക്കളും രാത്രിയിൽ ഏറ്റുമുട്ടി. കൂട്ടത്തല്ലിൽ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 9.30 മണിയോടെ കണ്ണൂർ മഹാത്മ മന്ദിരത്തിന് സമീപത്തായിരുന്നു സംഭവം.കാഞ്ഞിരക്കൊല്ലിയിലേക്ക് ട്രാവലറിൽ വിനോദയാത്ര പോയ സംഘമാണ് ഏറ്റുമുട്ടിയത്. സ്ഥലത്തെത്തിയ ടൗൺ പോലീസ് ഇരിക്കൂർ കല്യാ ട് സ്വദേശി ശ്രീവിൻ (29), പാലോട് സ്വദേശി ടി. റിജേഷ് (35), എച്ചൂരിലെ എ പി.സജിത് (26), എച്ചൂരിലെ എ.അശ്വന്ത് (28), എച്ചൂരിലെ പി.കെ. ആദർശ് (24), എച്ചൂരിലെ പി.റിഷ്വന്ത് (22), അശ്വിൻ (20) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.പോലീസിനെ കണ്ട് മൂന്നു പേർ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.