കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്നി
ആര്യനാട് : കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്നി . ആര്യനാട് ചുഴ രവിയുടെ വീട്ടിലെ മലിന ജലം പുറത്തേക്ക് ഒഴുകുന്ന പൈപ്പിൽ ഒളിച്ച് കയറിയിരുന്ന പെരുമ്പാമ്പിനെയാണ് വലിച്ചെടുത്ത് റോഷ്നി ചാക്കിലാക്കിയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വീടിന്റെ പരിസരത്ത് ഭീതി പരത്തിയ ശോഷം പെരുമ്പാമ്പ് പൈപ്പിനുള്ളിലേക്ക് കയറി പോവുകയായിരുന്നു. പൈപ്പിനുള്ളിൽ ഒളിച്ചിരുന്ന പെരുമ്പാമ്പിനെ പിടികൂടാൻ റോഷ്നി വലിയ കഠിന പരിശ്രമം തന്നെ ചെയ്തു. പൈപ്പ് എല്ലാം വെട്ടി പൊളിച്ചാണ് ഉള്ളിൽ കയറിയിരുന്ന പെരുമ്പാമ്പിനെ റോഷ്നി കണ്ടെത്തിയത് . 25 കിലോ യും 10 അടി നീളം വരുന്ന പെരുമ്പാമ്പിനെയാണ് സാഹസികമായി റോഷ്നി പുറത്തെത്തിച്ചത്.തുടർന്ന് പെരുമ്പാമ്പിനെ വനം വകുപ്പ് ആസ്ഥാനത്തേക്ക് കൊണ്ട് പോയി. രണ്ട് മാസം മുൻപ് കോട്ടൂർ പാറക്കോണം തോട്ടിൽ നിന്ന് സമാനമായ നിലയിൽ 25 കിലോ ഗ്രാം ഭാരവും 12 അടി നീളവുമുള്ള പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. നാട്ടുകാർ വിവരമറിയിച്ച് അന്നും പരുത്തിപള്ളി ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്‌നിയാണ് തോട്ടിലിറങ്ങി പാമ്പിനെ പിടിച്ചത്. റോഷ്നി പാമ്പിനെ വാലിൽ പിടിച്ച് കരക്കിട്ട ശേഷം ചാക്കിലേക്ക് മാറ്റുന്നതിന്റെ വീഡിയോ വൈറലായിരുന്നു.