ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ന്യൂസ്‌ക്ലിക്കി’ലെ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ന്യൂസ്‌ക്ലിക്കി’ലെ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്. ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്ലിന്റെ നേതൃത്വത്തിലാണു നിരവധി പേരുടെ വസതികളില്‍ പരിശോധന നടക്കുന്നത്. ന്യൂസ്‌ക്ലിക്കിന് ചൈനീസ് ഫണ്ട് ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കു പിന്നാലെ ഇന്നു പുലര്‍ച്ചെയാണ് പൊലീസ് സംഘം മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലെത്തിയത്.ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയെ കൂടാതെ മാധ്യമപ്രവര്‍ത്തകരായ അഭിസാര്‍ ശര്‍മ, ഭാഷാസിങ്, ഊര്‍മിളേഷ് എന്നിവരുടെ വസതികളിലും എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, ഡല്‍ഹി സയന്‍സ് ഫോറത്തിലെ ഡോക്ടര്‍ രഘുനന്ദന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്.പരിശോധനയില്‍ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തതായാണു വിവരം. ചിലരെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.ന്യൂസ് പോര്‍ട്ടലിനെതിരെ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് എടുക്കുകയും ഫണ്ടിങ് അന്വേഷിക്കുകയും ചെയ്തിരുന്നു. ന്യൂസ് പോര്‍ട്ടലുമായി ബന്ധപ്പെട്ട ചില ആസ്തികള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു