എസ്.പിയെ അടക്കം ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയത് പിവി അന്‍വറും സര്‍ക്കാരും തമ്മിലുള്ള ഒത്തുതീര്‍പ്പാണെന്ന് സംശയം

Spread the love

മലപ്പുറം: മലപ്പുറത്ത് എസ്.പിയെ അടക്കം ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയത് പിവി അന്‍വറും സര്‍ക്കാരും തമ്മിലുള്ള ഒത്തുതീര്‍പ്പാണെന്ന് സംശയം.അന്‍വറിന്റെ അനിഷ്ടത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ മാറ്റിയപ്പോഴും ഗുരുതര ആരോപണം നേരിടുന്ന എഡിജിപി എം.ആര്‍ അജിത് കുമാറിന് ഇപ്പോഴും സര്‍ക്കാറിന്റെ സംരക്ഷണമാണ്.എസ്.പിയെയും 16 ഡിവൈഎസ്പിമാരെയും അടക്കം കൂട്ട സ്ഥലമാറ്റമാണ് മലപ്പുറത്തെ പോലീസില്‍ സര്‍ക്കാര്‍ നടത്തിയത്. പിവി അന്‍വറിന്റെ അനിഷ്ടത്തിന് ഇരയായവരാണ് സ്ഥലം മാറ്റപ്പെട്ട ഉന്നത് ഉദ്യോഗസ്ഥര്‍. ജില്ലാ പോലീസ് മേധാവി ആയ എസ് ശശിധരനെതിരെ പിവി അന്‍വറിനുള്ളത് താരതമ്യേന കുറഞ്ഞ പരാതി മാത്രമായിരുന്നു. തന്റെ പാര്‍ക്കിലെ ടണ്‍കണക്കിന് ഭാരമുള്ള ഇരുമ്പ് റോപ്പ് രാത്രിയില്‍ സംഘടിതമായി മോഷണം പോയതില്‍ പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ പോലീസ് തയ്യാറിയില്ലെന്നാണ് എസ്.പി ക്ക് എതിരായ പരാതി.പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ മരം മുറി നേരിട്ട് പരിശോധിക്കാന്‍ എത്തിയ അന്‍വറിനെ അകത്തേക്ക് കടക്കാന്‍ അനുവദിക്കാതെ പോലീസ് തടഞ്ഞതും എസ് ശശിധരനോടുള്ള അന്‍വറിന്റെ അനിഷ്ടത്തിന് കാരമായിരുന്നു. അന്ന് ക്യാമ്പ് ഓഫീസിന് മുന്നില്‍ ഒറ്റയാന്‍ സമരം ചെയ്തിട്ടും നടപടിയെടുക്കാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ എസ്.പിയെ അടക്കം എല്ലാവരെയും സ്ഥലം മാറ്റി. അപ്പോഴും എഡിജിപി അജിത് കുമാറിനെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍ സംരക്ഷിച്ചു നിര്‍ത്തുന്നതെന്തിനെന്നതാണ് ചോദ്യം.അജിത് കുമാറിനെതിരെ ബിനോയ് വിശ്വമടക്കം പരസ്യ പ്രതികരണം നടത്തിയിട്ടും മൗനം മാത്രമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. സ്ഥലം മാറ്റപ്പെട്ടവരേക്കാള്‍ അന്‍വറിന്റെ പരാതിയില്‍ ഗൗരവമുള്ള പ്രശനം ഉണ്ടായത് എഡിജിപിയ്ക്കും പി ശശിയ്ക്കുമെതിരായ പരാതിയിലായിരുന്നു. എന്നാല്‍ മലപ്പുറം എസ്.പി അടക്കമുള്ളവരെ കൂട്ടത്തോടെ സ്ഥലം മാറ്റി തല്‍ക്കാലം അന്‍വറിനെ തണുപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *