അപ്പർ കുട്ടനാടൻ മേഖലയിലെ ഒട്ടനവധി വീടുകളിൽ വെള്ളം കയറി

Spread the love

തിരുവല്ല: കഴിഞ്ഞ നാലുദിവസമായി കനത്ത മഴ പെയ്യുകയാണ്. തുടർന്ന് അപ്പർ കുട്ടനാടൻ മേഖലയിലെ ഒട്ടനവധി വീടുകളിൽ വെള്ളം കയറി. തിരുമൂലപുരത്തെ മംഗലശ്ശേരി, പുളിക്കത്ര മാലി, പെരിങ്ങര പഞ്ചായത്തിലെ മേപ്രാൽ വളവനാരി, ഇളവനാരി, നിരണം പഞ്ചായത്തിലെ മാലിശ്ശേരി, കൊമ്പൻകേരി എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്.ഇന്ന് പുലർച്ചയോടെ പമ്പ, മണിമല നദികളുടെ ജലനിരപ്പ് നേരിയതോതിൽ താഴ്ന്നിട്ടുണ്ട്. എന്നാൽ, മേഖലയിലെ 200ഓളം വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. വെള്ളം കയറിയ വീടുകളിൽ ഇഴജന്തുക്കളുടെ ശല്യം വർദ്ധിച്ചുവെന്ന് നാട്ടുകാർ പറയുന്നു.ഗ്രാമീണ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. നിലവിൽ മേഖലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ലെന്ന് തഹസിൽദാർ പി.എ. സുനിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *