ബലൂൺ വൈദ്യുത കമ്പിയിൽ തട്ടി പൊട്ടിത്തെറിച്ച് നാല് കുട്ടികളടക്കം അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു

Spread the love

ബെംഗളൂരു: പിറന്നാൾ ആഘോഷത്തിനിടെ ഹീലിയം ബലൂൺ വൈദ്യുത കമ്പിയിൽ തട്ടി പൊട്ടിത്തെറിച്ച് നാല് കുട്ടികളടക്കം അഞ്ച് പേർക്ക ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച രാത്രി കടുഗോഡിയിലെ ബേലത്തൂരിലാണ് സംഭവം.ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിലെ ജീവനക്കാരനായ വിജയ ആദിത്യ കുമാർ (44) അദ്ദേഹത്തിന്റെ രണ്ട് മക്കളും ഒന്നാം ക്ലാസ വിദ്യാർത്ഥിയായ ധ്യാൻചന്ദ് (7), സാഹില (3), ഇഷാൻ ലോകേഷ് (2) മൂന്നാം ജാസ് വിദ്യാർത്ഥിയായ സഞ്ജയ് ശിവകുമാർ (8) എന്നിവർക്കാണ് പരിക്കേറ്റത്.വിജയ കുമാറിന്റെ കെആർ പുരത്തെ ബെലത്തുരിലെ വസതിയിൽ രാത്രി 9.30ന് മകളുടെ ജന്മദിനം ആഘോഷിക്കാൻ കുട്ടികൾ ഒത്തുകൂടിയ സമയത്താണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.പിറന്നാളുകാരിയായ പെൺകുട്ടി പാൽ കുടിക്കാൻ പോയപ്പോൾ ഞാട്ടുപിന്നാലെ കുട്ടികൾ കയ്യിൽ ഗ്യാസ് നിറച്ച ബലൂണുകളുമായി ടെറസിൽ നിന്ന ഇറങ്ങുകയായിരുന്നു.ഇവരിലൊരാളുടെ കൈയ്യിലിരുന്ന ബലൂൺ വീടിന് സമീപമുള്ള ലൈവ് ഇലക്ട്രിക് വയറുമായി സമ്പർക്കം പുലർത്തിയപ്പോൾ അമ്മ പൊട്ടിത്തെറിക്കുകയും തുടർന്ന് തീപിടിത്തം ഉണ്ടാവുകയും ചെയ്തു.അയൽക്കാർ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് അവരെ വിക്ടോറിയ ആശുപതിയിലേക്ക് മാറ്റി നിലവിൽ എല്ലാവരും അവിടെ പൊള്ളലേറ്റ വാർഡിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *