ദമ്പതികൾക്കിടയിലേക്ക് കാർ ഇടിച്ച് കയറി യുവതി മരിച്ച സംഭവത്തിൽ : കന്നന്ധ നടൻ നാഗഭൂഷണ അറസ്റ്റിൽ
ബെംഗളൂരു : കന്നഡ നടൻ നാഗഭൂഷണ അറസ്റ്റിൽ. കന്നഡ നടൻ നാഗഭൂഷണയുടെ കാർ ദമ്പതികൾക്കിടയിലേക്ക് ഇടിച്ച് കയറി യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റിലായത്.പ്രേമ എന്ന യുവതിയാണ് മരിച്ചത്. ഇവരുടെ ഭർത്താവിനും അപകടത്തിൽ പരിക്കേറ്റു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.