പാലോട് റോഡിനു കുറുകേ ഓടിയ കാട്ടുപന്നി ഇടിച്ചു സ്‌കൂട്ടറില്‍നിന്നു തെറിച്ചുവീണ യുവതിക്ക് ഗുരുതര പരുക്ക്
നെടുമങ്ങാട് പാലോട് റോഡിനു കുറുകേ ഓടിയ കാട്ടുപന്നി ഇടിച്ചു സ്‌കൂട്ടറില്‍നിന്നു തെറിച്ചുവീണ യുവതിക്ക് ഗുരുതര പരുക്ക്. ഉച്ചയ്ക്കു മൂന്നു മണിയോടെ ഇടിഞ്ഞാര്‍ റോഡിലായിരുന്നു അപകടം. അപകടത്തില്‍ നിസ (43) എന്ന സ്ത്രീയ്ക്കു പരുക്കേറ്റു. നിസ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കാട്ടുപന്നിക്കൂട്ടം റോഡിനു കുറുകേ ഓടുകയും സ്‌കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിസയുടെ നില ഗുരുതരം..