ഏവർക്കും ഐ. മീഡിയുടെ ഹൃദയം നിറഞ്ഞ നബിദിനാശംസകള്‍
പുണ്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാനൊരുങ്ങി വിശ്വാസി സമൂഹം. ഹിജ്റ കലണ്ടർ പ്രകാരം റബീഉല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്റെ ജന്മദിനം. അതായത് സെപ്തംബർ 28 ന്. അന്നേ ദിവസം കേരളത്തില്‍ പൊതു അവധിയുമാണ്. എ ഡി 571 ല്‍ മക്കയില്‍ ജനിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1497ആം ജന്മദിനമാണ് വ്യാഴാഴ്ച വരാന്‍ പോകുന്നത്.നബിദിന ആഘോഷങ്ങള്‍ക്കായി വിശ്വാസം സമൂഹം ഇപ്പോള്‍ തന്നെ ഒരുങ്ങിക്കഴിഞ്ഞു. വിവിധ മതസംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികള്‍ നടക്കും. ഖുറാന്‍ പാരായണം സ്വലാത്തുകള്‍, ഇസ്ലാമിക കലാ പരിപാടികള്‍ , നബി ചരിത്ര വിവരണം,പ്രകീര്‍ത്തനം , മത പ്രസംഗം , അന്നദാനം, ദാനധര്‍മ്മങ്ങള്‍ , ഘോഷയാത്രകള്‍ തുടങ്ങിയ പരിപാടികളുടെ അകമ്പടിയോടെയായിരിക്കും നബിദിന ആഘോഷം.റബിഉല്‍ അവ്വല്‍ മാസത്തിലെ പന്ത്രണ്ടാം ദിവസമാണ് സുന്നികള്‍ നബിദിനം ആചരിക്കുന്നതെങ്കില്‍, ഷിയാ വിഭാഗം മാസത്തിലെ 17ാം ദിവസമാണ് ആഘോഷിക്കുന്നത്. കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങള്‍ നബിദിനം ആഘോഷിക്കാറില്ല. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന സുന്നികള്‍ വലിയ പ്രാധാന്യത്തോടെ തന്നെ നബിദിനം ആഘോഷിക്കുന്നു. നബിദിനത്തില്‍ ഏവർക്കുമായി പങ്കുവെക്കാന്‍ സാധിക്കുന്ന ഏതാനും ആശംസകള്‍ ഇവിടെ പങ്കുവെക്കുകയാണ് ഇവിടെ. നബി ദിനത്തിന്റെ ഈ പ്രത്യേക വേളയില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വളരെ സന്തോഷകരവും അനുഗ്രഹീതവുമായ ഒരു ജീവിതം ആശംസിക്കുന്നു.നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെയും എന്റെ കുടുംബത്തെയും എപ്പോഴും ഓര്‍ക്കുക. നബിദിനാശംസകള്‍ലോകാനുഗ്രഹിയായ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനം. എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നബിദിന ആശംസകള്‍മുഹമ്മദ് നബി മുന്നോട്ടുവെച്ച വിശ്വമാനവികതയുടെ സന്ദേശം കൂടുതൽ പ്രസക്തമാകുന്ന കാലമാണിത്. പ്രസക്തമായ ഈ സന്ദേശം ജനങ്ങളിലെത്തിക്കാൻ നബിദിന പരിപാടികൾ സഹായകമാകട്ടെ. ഏവർക്കും നബിദിന ആശംസകൾ.കരുണയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വില നമ്മളെ ഓർമിപ്പിച്ചുകൊണ്ട് ഒരു നബിദിനം.ഒരായിരം നബിദിന ആശംസകൾ.