ഓപ്പറേഷൻ സിന്ദൂർ” രാഷ്ട്രത്തിൻ്റെ ആത്മാഭിമാനത്തിന്റെ പ്രതീകം – യുവമോർച്ച
കൊല്ലം ശാസ്താംകോട്ടയിൽ അത്തപ്പൂക്കളത്തിൽ “ഓപ്പറേഷൻ സിന്ദൂർ ” എന്ന രേഖപ്പെടുത്തിയതിന് കേസെടുത്ത നടപടി രാജ്യത്തിൻ്റെ ആത്മാഭിമാനത്തിനു നേരെയുള്ള വെല്ലുവിളി. ഓരോ ഭാരതീയന്റെയും ആത്മാഭിമാനം ഉയർത്തിപ്പിടിച്ച ഓപ്പറേഷൻ സിന്ദൂറിനെ അപമാനിച്ചത് രാജ്യവിരുദ്ധർക്ക് ഓശാന പാടാൻ എന്ന് യുവമോർച്ച സെക്രട്ടറിയേറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധപൂക്കളം പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി. മനു പ്രസാദ് പറഞ്ഞു .പ്രതിഷേധ പരിപാടിക്ക് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ് സംസ്ഥാന ഭാരവാഹികളായ എ.എസ് അഖിൽ, റിഷാഭ് മോഹൻ യുവമോർച്ച ജില്ലാ പ്രസിഡണ്ടുമാരായ ചൂണ്ടിക്കൽ ഹരി, കെ.വിഷ്ണു , സൂര്യ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി