തിരുവനന്തപുരം നഗരത്തിൽ ഇന്ന് അവധി
തിരുവനന്തപുരം : ഓണം വാരാഘോഷത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ തിരുവനന്തപുരം നഗര പരിധിയിലെ സിബിഎസ്ഇ ഐസിഎസ്ഇ സ്കൂളുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചു. കൂടാതെ നഗര പരിധിയിലെ എല്ലാ സർക്കാർ സ്ഥാപന ങ്ങൾക്കും ഉച്ചക്ക് ശേഷം അവധി ആയിരിക്കും.