ദേശീയമലയാളവേദി ക്രിസ്തുമസ് – പുതുവത്സരാഘോഷം

Spread the love

പേരൂർക്കട : ലൂഥറൻ ചർച്ച് ഓഫ് ഇന്ത്യയും ദേശീയ മലയാള വേദിയും സംയുക്തമായി സംഘടിപ്പിച്ച ക്രിസ്തുമസ് – പുതുവത്സരാഘോഷം മണ്ണാമൂല ആർച്ച് ബിഷപ്പ് പാലസിൽ നടന്നു. ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. ഗീതാ ഷാനവാസ് ഉദ്ഘാടനം ചെയ്തു. ലൂഥറൻ ചർച്ച് ഓഫ് ഇന്ത്യ മേജർ ആർച്ച് ബിഷപ്പ് റവ. ഡോ. റോബിൻസൺ ഡേവിഡ് ലൂഥർ അധ്യക്ഷത വഹിച്ചു. പ്രവാസി വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ സ്ഥാപകൻ ഡോ. രാജ്മോഹൻ പിള്ളയെ ചടങ്ങിൽ ആദരിച്ചു. സൈക്കോളജിക്കൽ കൗൺസിലർ കെ പി അഹമ്മദ് മൗലവി, അനന്ത ചൈതന്യ ധ്യാനാശ്രമത്തിലെ സദ്ഗുരു അനിൽ സ്വാമി, ദേശീയമലയാള വേദി ദേശീയ പ്രസിഡന്റ് അഡ്വ. ഡോ. നിസാമുദീൻ, വർക്കിംഗ് പ്രസിഡണ്ട് ഡോ. ഷാനവാസ്, പ്രമുഖ നർത്തകി ഡോ. സുറുമി സുധീർ, ഗായകരായ സമീർ കെ. തങ്ങൾ, സന്ധ്യ കൊല്ലം, അഡ്വ. ജയകുമാരൻ നായർ, സുധീർ ആറ്റുകാൽ, മിനി ഓമനക്കുട്ടൻ, വനിതാ വിഭാഗം കൺവീനർ ശോഭാകുമാർ, ബാലവിഭാഗം കൺവീനർ ഷീജാ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ദേശീയ മലയാള വേദി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ സ്വാഗതവും, ട്രഷറർ എം. എസ്. ഗാലിഫ് കൃതജ്ഞതയും പറഞ്ഞു. പ്രമുഖ ഗായകർ നേതൃത്വം നൽകിയ ഗാനമേളയും, നൃത്തവും, വിവിധ കലാ – കായിക മത്സരങ്ങളും തുടർന്ന് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *