ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഇടത് ഒരുക്കങ്ങൾ തുടങ്ങി
തിരുവനന്തപുരം: ലോക്സസഭാ തെരഞ്ഞെടുപ്പിനുള്ള ഇടത് ഒരുക്കുങ്ങൾ തകൃതയായി നടക്കുകയാണ്. ബിജെപി സ്വാധീന മണ്ഡലങ്ങളിൽ പ്രത്യേക പ്രചാരണ രീതികൾ അടക്കമാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. സ്ഥാനാര്‍ത്ഥി സാധ്യതാ ലിസ്റ്റില്‍ പ്രമുഖരുടെ വന്‍ നിരയാണുള്ളത്. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശൂര്‍ വിഎസ് സുനിൽകുമാര്‍ ഉറപ്പിച്ചു കഴിഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിൽ പന്ന്യൻ രവീന്ദ്രൻ അവസാന ലിസ്റ്റിലിടം നേടിയിട്ടുണ്ട്.കൊല്ലത്ത് രണ്ട് എംഎൽഎമാരും ചിന്താ ജെറോമും പരിഗണനയിലുണ്ട്. ആലപ്പുഴയിൽ ആരിഫ് തന്നെയാകും. എന്നാൽ ജില്ലാ കമ്മിറ്റിക്ക് തോമസ് ഐസക്കിനെ മത്സരിപ്പിക്കാന്‍ താല്‍പര്യമുണ്ട്.പത്തനംതിട്ടയിൽ ഐസക്കോ രാജു എബ്രഹാമോ മത്സരിച്ചേക്കും. എറണാകുളത്ത് പൊതു സ്വതന്ത്രനും പാലക്കാട്ട് സ്വരാജിനും സാധ്യതയുള്ളപ്പോൾ വടകരയിലോ കണ്ണൂരോ കെകെ ശൈലജയെ പ്രതീക്ഷിക്കുന്നവരും ഉണ്ട്. കോഴിക്കോട്ട് ഡിവൈഎഫ്ഐ നേതാവ് വി വസീഫ് , ആറ്റിങ്ങലിൽ കടകംപള്ളി സുരേന്ദ്രൻ എന്നിവരെ മത്സരിപ്പിക്കാനാണ് സാധ്യത.