സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തൽ വാർഷികാഘോഷം നെയ്യാറ്റികര നഗരസഭ അനുസ്മരിച്ചു

Spread the love

നെയ്യാറ്റിൻകര : സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തൽ വാർഷികാ ഘോഷം നെയ്യാറ്റികര നഗരസഭ അനുസ്മരിച്ചു. അനുസ്മരണ ഉദ്ഘാടനം നെയ്യാറ്റിൻകര ചെയർമാൻ പി.കെ രാജ് മോഹനൻ ഉദ്ഘാടനം നിർവഹിച്ചു.നീതിക്കും അഴിമതിക്കും രാഷ്‌ട്രീയദുരാചാരങ്ങള്‍ക്കുമെതിരെ എഴുത്ത് ആയുധമാക്കിയ മലയാളത്തിലെ ആദ്യത്തെ ധീരനായ പത്രപ്രവര്‍ത്തകനായിരുന്നു സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള.രാജഭരണത്തില്‍ അന്ന് നടമാടിയിരുന്ന സേവകഭ്രമവും ദിവാന്‍ രാജഗോപാലാചാരിയുടെ സദാചാരഭ്രംശവും സ്വദേശാഭിമാനിയിലൂടെ രാമകൃഷ്ണപിള്ള നിശിതമായി വിമര്‍ശിച്ചു. ഇതിന്‍റെ പേരില്‍ 1910 സെപ്റ്റംബര്‍ 26ന് അദ്ദേഹത്തെ തിരുവിതാംകൂറില്‍നിന്നും നാടുകടത്തി. പത്രത്തിന്‍റെ ശക്തി എന്തെന്ന് ഭരണാധികാരികളെ ബോധ്യപ്പെടുത്തിയത് സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയാണ്.1878 മെയ് 25-ാം തീയതി നെയ്യാറ്റിന്‍കര കോട്ടയ്ക്കകത്ത് മുല്ലപ്പള്ളി വീട്ടില്‍ ചക്കിയമ്മയുടെയും നരസിംഹന്‍ പോറ്റിയുടെയും പുത്രനായി രാമകൃഷ്ണപിള്ള ജനിച്ചു.ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ ചില ഒറ്റശ്ലോകങ്ങളും ചെറുലേഖനങ്ങളും എഴുതി അദ്ദേഹം ശ്രദ്ധനേടിയിരുന്നു. അവ മലയാള മനോരമ, വിദ്യാവിനോദിനി, കേരളചന്ദ്രിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ വെളിച്ചം കണ്ടു. കോളേജുപഠനകാലത്താണ് രാമകൃഷ്ണപിള്ള പത്രാധിപരായി ചുമതലയേല്‍ക്കുന്നത്; 1899 സെപ്തംബര്‍ 14-ാം തീയതി പുറത്തുവന്ന കേരള ദര്‍പ്പണത്തില്‍. പഠനകാലത്ത് പത്രാധിപത്യമേറ്റെടുത്തതിനെ വീട്ടുകാര്‍ എതിര്‍ത്തു. അമ്മാവനായ കേശവപിള്ള അദ്ദേഹത്തെ വീട്ടില്‍ നിന്നും പുറത്താക്കി.അനുസ്മര ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ പ്രിയ സുരേഷ്, നെയ്യാറ്റിൻകര നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ ഷിബു , ആരോഗ്യ കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്കിൾ , മറ്റു കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *