ആദിവാസി വിദ്യാർത്ഥികളെ മറ്റുള്ള വിദ്യാർത്ഥികൾക്ക് മുൻപിൽവെച്ച് വസ്ത്രം അഴിപ്പിച്ചതായി പരാതി
ഷോളയൂർ : ആദിവാസി വിദ്യാർത്ഥികളെ മറ്റുള്ള വിദ്യാർത്ഥികൾക്ക് മുൻപിൽവെച്ച് വസ്ത്രം അഴിപ്പിച്ചതായി പരാതി. ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിലാണ് സംഭവം. 8 വിദ്യാർത്ഥിനികളാണ് പരാതി നൽകിയത്.സംഭവത്തിൽ കുട്ടികളെ മറ്റുള്ളവരുടെ മുന്നിൽ അപമാനിച്ചതിന് കസ്തൂരി, ആതിര, സുജ, കൗസല്യ എന്നീ നാല് ജീവനക്കാർക്കെതിരെ കേസെടുത്തു. എന്നാൽ ത്വക്കുരോഗങ്ങൾ പടരുന്നതിനെത്തുടർന്ന് കുട്ടികൾ തമ്മിൽ തുണികൾ മാറിയിടേണ്ട എന്ന് ഹോസ്റ്റൽ അധികൃതർ കുട്ടികൾക്ക് നിർദ്ദേശം നൽകിയിരുന്നുവെന്നും ഇതനുസരിക്കാതെ കുട്ടികൾ തുണി മാറ്റിയിടുകയായിരുന്നുവെന്നുമാണ് ഹോസ്റ്റൽ അധികൃതരുടെ വാദം.അതേസമയം, സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്. വനിതാ പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറോടാണ് റിപ്പോർട്ട് തേടിയത്.