തി​രു​വ​ല്ല മ​ഴു​വ​ങ്ങാ​ട് ചി​റ​യി​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നും പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി

Spread the love

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല മ​ഴു​വ​ങ്ങാ​ട് ചി​റ​യി​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നും പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. 100 കി​ലോ ചീ​ഞ്ഞ മത്സ്യ​മാ​ണ് പി​ടി​ച്ച​ത്. ഭ​ക്ഷ്യസു​ര​ക്ഷാ വ​കു​പ്പും ആ​രോ​ഗ്യവി​ഭാ​ഗ​വും ചേ​ര്‍​ന്നാണ് പിടികൂടിയത്.പു​ല​ര്‍​ച്ചെ 5.30-ന് ​ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ച​ത്. പി​ടി​ച്ചെ​ടു​ത്ത മ​ത്സ്യങ്ങ​ള്‍ ന​ശി​പ്പി​ച്ചു. സ്ഥാ​പ​ന ഉ​ട​മ​ക​ള്‍​ക്ക് മേ​ല്‍ പി​ഴ​യും ചു​മ​ത്തിയിട്ടുണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഭ​ക്ഷ്യസു​ര​ക്ഷാ വ​കു​പ്പ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *