ഗോവിന്ദാപുരത്ത് പ്രവർത്തിക്കുന്ന ചകിരിമില്ലിൽ വൻ തീപിടിത്തം
പാലക്കാട്: ഗോവിന്ദാപുരത്ത് പ്രവർത്തിക്കുന്ന ചകിരിമില്ലിൽ വൻ തീപിടിത്തം. മില്ല് പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.ഉച്ചയ്ക്ക് 12 ഓടെയാണ് തീപിടിത്തമുണ്ടായത്. സമീപപ്രദേശങ്ങളിലെ എല്ലാ ഫയർഫോഴ്സ് യൂണിറ്റും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.