തെങ്കര പറശ്ശേരിയില്‍ വീട് കത്തി നശിച്ചു
പാലക്കാട്: തെങ്കര പറശ്ശേരിയില്‍ വീട് കത്തി നശിച്ചു. പറശ്ശേരി പൊതിയില്‍ ഹംസയുടെ ഓടുമേഞ്ഞ വീടാണ് കത്തി നശിച്ചത്.വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ഗൃഹോപകരണങ്ങളും മേല്‍ക്കൂരയും കത്തി നശിച്ചു. വീടിന്റെ കിടപ്പുമുറിയും അടുക്കള ഭാഗവും പൂര്‍ണമായും കത്തിയിട്ടുണ്ട്.വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് വികലാംഗനായ ഹംസ പുറത്തിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. വീട്ടില്‍ ഹംസ ഒറ്റയ്ക്കാണ് താമസിക്കുന്നത്.ഹംസയുടെ അലര്‍ച്ച കേട്ടാണ് വീടിനോട് ചേര്‍ന്ന് പിന്‍വശത്തുള്ള വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ ഉസ്മാന്റെ കുടുംബം ഉണര്‍ന്നത്. പുറത്തേക്ക് നോക്കുമ്പോൾ ഇവരുടെ വീടിനോട് ചേര്‍ന്നുള്ള വീട് കത്തുന്നതാണ് കണ്ടത്.ഉടന്‍ തന്നെ കുട്ടികളെയും കുട്ടി പുറത്തേക്കോടുകയായിരുന്നുവെന്ന് ഉസ്മാന്റെ മകന്‍ മുസ്തഫ പറഞ്ഞു. അഗ്‌നിരക്ഷാ സേന കൃത്യസമയത്ത് എത്തിയതിനാലാണ് സമീപത്തെ വീട്ടിലേക്ക് തീ പടരാതിരുന്നതെന്ന് അയൽവാസികൾ പറഞ്ഞു.