തെരുവ് നായ ആക്രമണത്തെ തുടർന്ന് വ്യവസായി മരിച്ചു
അഹമ്മദാബാദ്: തെരുവ് നായ ആക്രമണത്തെ തുടർന്ന് വ്യവസായി മരിച്ചു. വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പരാഗ് ദേശായി (49) ആണ് മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് ഇയാളെ തെരുവ് നായ ആക്രമിച്ചത്. പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചകിത്സയിൽ കഴിയവെ ആയിരുന്നു അന്ത്യം.ഒക്ടോബര്‍ 15നാണ് ദേശായിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്. പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോള്‍ വസതിക്ക് പുറത്തു വച്ചാണ് പരാഗ് ദേശായി തെരുവ് നായ്ക്കളുടെ ആക്രമണം നേരിട്ടത്. നായ്ക്കളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ഗുരുതര പരുക്കേറ്റ ദേശായിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ഞായറാഴ്ചാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.