റെക്കോഡ് കുതിപ്പിനുശേഷം ആഭ്യന്തര ഓഹരി വിപണികൾ തിരുത്തലിന്റെ പാതയിലേക്ക് വഴിമാറി
റെക്കോഡ് കുതിപ്പിനുശേഷം ആഭ്യന്തര ഓഹരി വിപണികൾ തിരുത്തലിന്റെ പാതയിലേക്ക് വഴിമാറി. കഴിഞ്ഞ നാല് ദിവസമായി നഷ്ടം നേരിട്ടാണ് പ്രധാന സൂചികകളുടെ ക്ലോസിങ്. ഏഴ് മാസത്തിനിടെ സൂചികകളിൽ രേഖപ്പെടുത്തുന്ന ഏറ്റവും കനത്ത പ്രതിവാര നഷ്ടവുമാണിത്. എന്നിരുന്നാലും ഓഹരികൾ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും വിപണിയിൽ പ്രകടമാണ്. ഇത്തരത്തിൽ വിപണി നഷ്ടത്തിലേക്ക് നീങ്ങിയപ്പോഴും നേട്ടത്തിന്റെ പാതയിൽ മുന്നേറിയ മിഡ് ക്യാപ് ഓഹരിയാണ് ഹണിവെൽ ഓട്ടോമേഷൻ (BSE : 517174, NSE : HONAUT).ഹണിവെൽ ഓട്ടോമേഷൻ1987ൽ ടാറ്റ ഗ്രൂപ്പും അമേരിക്കൻ ഇലക്ട്രോണിക് ഗുഡ്സ് കമ്പനിയുമായ ഹണിവെല്ലും ചേർന്ന് സംയുക്തമായി ആരംഭിച്ച കമ്പനിയാണ് ഹണിവെൽ ഓട്ടോമേഷൻ ഇന്ത്യ ലിമിറ്റഡ്. അന്ന് ഇരു കമ്പനികൾക്കും 40 ശതമാനം വീതം ഓഹരി വിഹിതമാണുള്ളത്. എന്നാൽ ഹണിവെൽ ഏഷ്യ പസിഫിക് 2004ൽ ടാറ്റയുടെ പക്കൽ നിന്നും ഓഹരികൾ ഏറ്റെടുത്തു. തുടർന്ന് ടാറ്റ ഹണിവെല്ലിൽ നിന്നും ഹണിവെൽ ഓട്ടോമേഷൻ ഇന്ത്യ ലിമിറ്റഡ് എന്നതിലേക്ക് പേരുമാറ്റുകയായിരുന്നു.ഓഹരി വിശദാംശംനിലവിൽ ഹണിവെൽ ഓട്ടോമേഷന്റെ വിപണി മൂല്യം 36,333 കോടി രൂപയാണ്. കഴിഞ്ഞ 52 ആഴ്ച കാലയളവിൽ ഓഹരിയുടെ ഉയർന്ന വില 44,150 രൂപയും താഴ്ന്ന വില 34,343 രൂപയുമാകുന്നു. അടുത്തിടെ കടബാധ്യത കുറയ്ക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇതോടെ കമ്പനിക്ക് പറയത്തക്ക കടങ്ങളിലാത്ത അവസ്ഥയായി. മുടങ്ങാതെ ലാഭവിഹിതം നൽകുന്ന കമ്പനിയുമാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം ഹണിവെൽ ഓട്ടോമേഷൻ നേടിയ വരുമാനം 3,447 കോടിയും അറ്റാദായം 438 കോടിയുമാകുന്നു.ലക്ഷ്യവില 43,000 രൂപഹണിവെൽ ഓട്ടോമേഷന്റെ ഓഹരികൾ 40,650 രൂപ നിലവാരത്തിൽ നിന്നും വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ എൽകെപി സെക്യൂരിറ്റീസ് നിർദേശിച്ചു. ഇവിടെ നിന്നും ഹ്രസ്വകാലയളവിൽ 42,500 – 43,000 രൂപയിലേക്ക് ഓഹരി മുന്നേറാമെന്നാണ് നിഗമനം. ഇതിലൂടെ ആറ് ശതമാനം നേട്ടം ലക്ഷ്യമിടുന്നു. ഹണിവെൽ ഓട്ടോമേഷൻ ഓഹരി വാങ്ങുന്നവർ 39,500 രൂപയിൽ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.