കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ ഉലച്ചിലിനിടെ കാനഡക്കെതിരെ കടുത്ത നടപടികളുമായി ഇന്ത്യ
ന്യൂഡല്‍ഹി: കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ ഉലച്ചിലിനിടെ കാനഡക്കെതിരെ കടുത്ത നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യ. കാനഡ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തി വെച്ചു. കാനഡയിലെ വിസ സര്‍വീസാണ് നിര്‍ത്തി വെച്ചത്. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ വിസ നല്‍കില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം.ജസ്റ്റിന്‍ ട്രൂഡോ അധികാരത്തില്‍ എത്തിയത് മുതല്‍ ഇന്ത്യകാനഡ ബന്ധത്തില്‍ വിള്ളല്‍ ദൃശ്യമായി തുടങ്ങിയിരുന്നു. ന്യൂനപക്ഷ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ട്രൂഡോ തീവ്ര സിഖ് നിലപാടുള്ള ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ആശ്രയിച്ചാണ് ഭരണത്തില്‍ തുടരുന്നത്. ജഗ്മീത് സിംഗിനെയും ഇന്ത്യ വിരുദ്ധ സംഘടനകളെയും അധികാരത്തിന് വേണ്ടി ട്രൂഡോ പിന്തുണയ്ക്കുന്നുവെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിന്‍ ട്രൂഡോയോട് ഇക്കാര്യം നരേന്ദ്ര മോദി നേരിട്ട് സൂചിപ്പിച്ചിരുന്നു.അതേസമയം, കാനഡയില്‍ ഒരു ഖലിസ്ഥാന്‍ നേതാവ് കൂടി കൊല്ലപ്പെട്ടു. സുഖ ദുന്‍ക എന്നറിയപ്പെടുന്ന സുഖ്ദൂല്‍ സിങ് ആണ് കൊല്ലപ്പെട്ടത്. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റു മുട്ടലിലാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെയാണ് ഒരാള്‍ കൂടി കൊല്ലപ്പെട്ടിരിക്കുന്നത്.കാനഡ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ഖലിസ്ഥാന്‍ വിഘടനവാദ് നേതാവ് അര്‍ഷ്ദീപ് സിങ്ങുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു ദുന്‍ക. കാനഡയിലെ വിന്നിപെഗിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. 2017ലാണ് വ്യാജരേഖകളുമായി ദുന്‍ക കാനഡയിലേക്ക് കടന്നന്നൊണ് പറയുന്നത്. ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ നിരവധി കേസുകളുണ്ട്. എന്‍.ഐ.എ എയാളെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.