ഇന്ത്യയും കാനന്ധയും തമ്മിൽ തെറ്റുവാൻ വഴിയൊരുക്കിയ ഖലിസ്ഥാൻ ആരാണ് ?
ഇന്ത്യക്കെതിരെ ഭീകര പ്രവർത്തനം നടത്തുവർ കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെടുകയാണ്. ഇതിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരുടെ കൊലയാണ് ലോകത്തെ ഞെട്ടിച്ചത്. മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലായി നടന്ന മൂന്ന് കൊലപാതകങ്ങൾ. ഒന്ന് പാക്കിസ്ഥാനിൽ , അടുത്തത് കാനഡയിൽ, മറ്റൊന്ന് ബ്രിട്ടണിൽ . കൊല്ലപ്പെട്ടവർ മൂന്ന് പേരും ഖലിസ്ഥാൻ സംഘടനകളുടെ നേതൃസ്ഥാനത്ത് പ്രവർത്തിക്കുന്ന തീവ്രവാദികൾ മൂന്ന് പേരും ഇന്ത്യയുടെ നോട്ടപ്പുള്ളികൾ .ഈ വർഷം മെയ് ആറിനായിരുന്നു ആദ്യത്തെ കൊലപാതകം. ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് മേധാവി പരംജിത് സിങ് പഞ്ച്വാർ പാക്കിസ്ഥാനിലെ ലാഹോറിൽ വെടിയേറ്റ് മരിച്ചു. ജൂൺ 15 – ന് ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സിലെ അംഗമായ അവതാർ സിങ് പുർബ ബ്രിട്ടണിലെ ബർമിങാമിലെ ഒരു ആശുപത്രിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു.
അവതാർ സിങ് പുർബ രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്നുവെങ്കിലും വിഷബാധയേറ്റാണ് മരണമെന്നാണ് അനുയായികൾ ആരോപിച്ചത്. പുർബയ്ക്ക് അസുഖമുണ്ടെന്ന അവകാശവാദങ്ങൾ സിഖ് സംഘടനായ ഖൽസ എയ്ഡ് ഇന്റർനാഷണലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രവി സിങ് തള്ളിക്കളയുകയും ചെയ്തു.കഴിഞ്ഞ മാസം 19-നായിരുന്നു മൂന്നാമത്തെ കൊലപാതകം. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിർ കാനഡയിൽ വെടിയേറ്റു മരിച്ചു. ഇതാണ് ഇപ്പോൾ കാനഡ പ്രശ്നമാക്കുന്നത്. നിജ്ജാറിന്റെ വധത്തിന് പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിക്കുന്നു.
എന്നാൽ ഇന്ത്യ ഇത് ശക്തമായി നിഷേധിക്കയാണ്. ഇതുമൂലം ഇന്ത്യാ-കാനഡാ ബന്ധം തന്നെ വഷളായിരിക്കയാണ്.ഈ മാസം ആദ്യം ന്യൂഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത സമയത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായിരുന്നു. ട്രൂഡോയുമായുള്ള കൂടിക്കാഴ്ചയിൽ കാനഡയിലെ തീവ്രവാദ ഘടകങ്ങളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഭിന്നത മൂത്തതോടെ ഉഭയകക്ഷി സ്വതന്ത്ര വ്യാപാരി കരാറിന്മേലുള്ള ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇപ്പോഴിതാ ഹർദീപ് സിങ് നിജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും ആരോപിക്കുകയും, ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുകയും ചെയ്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി തിരിച്ചു ഇന്ത്യ കാനഡ പ്രതിനിധിയെയും പുറത്താക്കി.
കനേഡിയൻ പ്രധാനമന്ത്രി പറയുന്നതുകേട്ടാൽ തോന്നുക നിഷ്ക്കളങ്കനായ ഒരു കനേഡിയൻ പൗരനെ വെടിവെച്ചുകൊന്നുവെന്നാണ്. എന്നാൽ ഹർദീപ് സിങ് നിഗജാർ എൻഐഎ തലക്ക് വിലയിട്ട കൊടും ക്രിമിനലാണ്. കാനഡ താവളമാക്കി അയാൾ ഖലിസ്ഥാൻ തീവ്രാവാദം പഞ്ചാബിലേക്ക് പ്രസരിപ്പിക്കുന്നു എന്ന ഗുരുതര ആരോപണമാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഉയർത്തുന്നത്. ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് എന്ന സംഘടനയുടെ തലവനായിരുന്നു നിജാർ പഞ്ചാബികൾക്ക് ആധിപത്യമുള്ള, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ഇയാളെ ഗുരുദ്വാരയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത് ചർച്ചയായിരുന്നു.
പഞ്ചാബിൽ പുരോഹിതനെ കൊലപ്പെടുത്തിയതുൾപ്പടെ നിരവധി കേസുകൾ ഇയാൾക്കെതിരെ ഇന്ത്യയിൽ നിലവിലുണ്ട്. കാനഡയിലെ ചില ഹിന്ദുക്ഷേത്രങ്ങൾ ആക്രമിച്ചതിന് പിന്നിലും ഇയാളുടെ സംഘടനയാണെന്ന് കരുതുന്നു.ദേശവിരുദ്ധപ്രവർത്തനത്തിന് എൻഐഎ ഇയാൾക്കെതിരെ കുറ്റപത്രവും നൽകിയിരുന്നു. 1985-ൽ എയർ ഇന്ത്യ വിമാനത്തിൽ ബോംബു വെച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട റിപ്രദമാൻ സിങ് മാലികിനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. 2022-ൽ നിജ്ജാറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്തു ലക്ഷം രൂപയാണ് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചത്.
ഇയാളെ വിട്ടു നൽകണമെന്ന ആവശ്യം ഇന്ത്യ കനേഡിയൻ സർക്കാരിനോട് നേരത്തെ ഉന്നയിച്ചതാണ്. അന്ന് ഒരു നടപടിയും ഉണ്ടായില്ല. ഇപ്പോൾ നിജ്ജാർ മരിച്ചപ്പോഴാണ് കാനഡ സംശയവുമായി വരുന്നത്.സർക്കാരിനോട് നേരത്തെ ഉന്നയിച്ചതാണ്. അന്ന് ഒരു നടപടിയും ഉണ്ടായില്ല. ഇപ്പോൾ നിജ്ജാർ മരിച്ചപ്പോഴാണ് കാനഡ സംശയവുമായി വരുന്നത്.ഇന്ത്യ എല്ലാം നിഷേധിക്കുമ്പോൾ ഉയരുന്ന ഒരു ചോദ്യമുണ്ട്. പിന്നെ ആരാണ് ഇന്ത്യയുടെ ശത്രുക്കളെ കാലപുരിക്ക് അയക്കുന്നത് ?.
വിദേശ മാധ്യമങ്ങൾ പറയുന്നത് അത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻൻസിയായ റോ തന്നെയാണെന്നാണ്. 2018ൽ തുർക്കിയിൽ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം സൗദി അറേബ്യ ആസൂത്രണം ചെയ്തതുപോലെ, വിദേശത്ത് ‘രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്ന രാഷ്ട്രങ്ങളുടെ ഗ്രൂപ്പിൽ ഇന്ത്യയും വരുമെന്നാണ് കനേഡിയൻ സ്വതന്ത്ര ഗവേഷകനായ കൂലോൺ പറയുന്നത്. അൽജസീറയും ഇത് ശരിവെക്കുന്നു.ഖലിസ്ഥാനികൾ മാത്രമല്ല, കാശ്മീർ ഭീകരരും വിദേശത്തുവെച്ച് കൊല്ലപ്പെടുന്നുണ്ട്. 2023 ഫെബ്രുവരിയിൽ ഒരു ഹിസ്ബുൽ കൊടും ഭീകരൻ പാക്കിസ്ഥാനിൽ വെടിയേറ്റ് മരിച്ചു. 1999ൽ ഐസി 814 ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്ത ഭീകരരിലൊരാൾ കറാച്ചിയിൽ വെടിയേറ്റു മരിച്ചത് 2022 മാർച്ചിലാണ്. ഇക്കൊല്ലം ജനുവരിയിൽ രണ്ടു പാക്ക് ഐഎസ്ഐ ഏജന്റുമാർ പഞ്ചാബിൽ വെടിയേറ്റു മരിച്ചു.ഇതിലൊന്നും ആരാണ് ഘാതകരെന്ന ആർക്കുംഅറിയില്ല. പ്രതികളെ ഇതുവരെ പിടികൂടിയിട്ടുമില്ല. അതിനർഥം എന്നേയുള്ളൂ. പ്രൊഫഷനൽ പരിശീലനം കിട്ടിയവരാണ് കൊല രക്ഷപ്പെടാൻ സർവ സന്നാഹങ്ങളും ഉള്ളവർ ‘ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെയെന്നാണ് സംസാരം. ഇന്ന് ചൈനയും പാക്കിസ്ഥാനം ഭയക്കുന്ന സ്പൈ നെറ്റ് വർക്ക് ഇന്ത്യ ഉണ്ടെന്ന് ന്യൂയോർക്ക് ടൈംസ് പോലും എഴുതിയിട്ടുണ്ട്.പക്ഷേ കാനഡ പോലെ ഒരു വികസിത രാജ്യത്തു ചെന്ന് അവര്‍പോലുമറിയാതെ, ഇന്ത്യ ഓപ്പറേഷന്‍ നടത്തിക്കളഞ്ഞു എന്നതാണ് അവരെ ക്ഷുഭിതരാക്കിയതെന്നാണ് ഇന്ത്യാടുഡെ എഴുതുന്നത്. അതിന്റെ ജാള്യത അവര്‍ക്കുണ്ട്. പക്ഷേ ഇന്ത്യയെ സംബന്ധിച്ച് ദേശ സുരക്ഷ തന്നെയാണ് പ്രാധാനം. ഇന്ത്യ തലക്ക് വിലപറയുകയും കൈമാറണമെന്ന് പലതവണ ആവശ്യപ്പെടുകയും ചെയ്ത കൊടും ഭീകരനാണ് വെടിയേറ്റ് വീണത്. ബിന്‍ ലാദനെ പാക്കിസ്ഥാനില്‍പോയി ഭസ്മമാക്കി, ആരുമറിയാതെ ശവം കടലില്‍ ഒഴുക്കിയ അമേരിക്കന്‍ മറീനുകളുടെ ഓപ്പറേഷന് സമാനമായ ദൗത്യമാണ് റോയും നടത്തിയത്. പക്ഷേ ഇതിനുപിന്നില്‍ റോ ആണെന്ന് ഇന്ത്യ സ്ഥിരീകരിച്ചില്ലെങ്കിലും വിദേശമാധ്യമങ്ങള്‍ അത് ശരിവെക്കുകയാണ്. അങ്ങനെയാണെങ്കില്‍ ഇന്ത്യ നാളിതുവരെ സ്വീകരിച്ച വിദേശ നയത്തില്‍നിന്നൊക്കെയുള്ള യു ടേണ്‍ ആണ് മോദി- അമിത്ഷാ- ഡോവല്‍ സഖ്യം എടുക്കുന്നത്.