തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകൻ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകൻ മരിച്ച നിലയിൽ കണ്ടെത്തി. മലയാള മനോഹരമ നെടുമങ്ങാട് ലേഖകൻ ആനാട് ശശിയാണ് സർക്കാർ ഓഫീസിന് മുന്നിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കവടിയാർ റീസർവ്വേ ഓഫീസിന് സമീപത്തെ ഷെഡിലാണ് ശശിയുടെ മൃതദേഹം കാണപ്പെട്ടത്. മുണ്ടേല രാജീവ് ഗാന്ധി സഹകരണ ബാങ്കിൽ ആനാട് ശശി നിക്ഷേപിച്ച പണം ലഭിക്കാത്ത തുടർന്നാണ് ആത്മഹത്യ ചെയ്തുവെന്ന് പ്രാഥമിക വിവരം. നിലവിൽ മൃതദേഹം പോസ്റ്റുമോർട്ടം ആശുപത്രിയിൽ മാറ്റിയിട്ടുണ്ട് മ്യൂസിയം പോലീസാണ് കേസ് അന്വേഷിക്കുന്നത്.