ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ട് ലിറ്റർ വെളിച്ചെണ്ണ
തിരുവനന്തപുരം : ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ട് ലിറ്റർ വെളിച്ചെണ്ണ സപ്ലൈക്കോയിലൂടെ നല്‍കുമെന്ന് മന്ത്രി ജി.ആർ അനില്‍.എല്ലാ റേഷൻ കാർഡ് ഉടമകള്‍ക്കും കാർഡ് ഒന്നിന് രണ്ട് ലിറ്റർ വെളിച്ചെണ്ണ നല്‍കുമെന്നാണ് മന്ത്രി അറിയിച്ചത്. സർക്കാർ ഇടപെടലിലൂടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു.ഓഗസ്റ്റ് മാസം ഒരു റേഷൻ കാർഡിന് ഒരു ലിറ്റർ വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ 349 രൂപയ്‌ക്ക് സപ്ലൈക്കോയിലൂടെ ലഭിക്കും. അതേ കാർഡുകാർക്ക് അടുത്ത മാസവും നാലാം തീയതി വരെ സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ വാങ്ങാവുന്നതാണ്. അഞ്ചാം തീയതി ഓണത്തിനും സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കുന്നുണ്ട്. ഇതുപ്രകാരം ഓണത്തിന് ഒരു കാർഡുകാരന് സബ്‌സിഡി നിരക്കില്‍ രണ്ട് ലിറ്റർ വെളിച്ചെണ്ണ ലഭിക്കും. വിപണിയില്‍ മോശം വെളിച്ചെണ്ണ വില്‍പ്പന കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നല്‍കിയിട്ടുണ്ടെന്നും ജിആർ അനില്‍ പറഞ്ഞു.