മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി മർദ്ദിച്ച സംഭവത്തിൽ : മൂന്ന് പേർ അറസ്റ്റിൽ

Spread the love

മയ്യിൽ : ഫ്ളാറ്റിൽനിന്ന് മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി ക്വാർട്ടേഴ്‌സിലെത്തിച്ച് തടങ്കലിലാക്കി മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.മാണിയൂർ ചെറുവത്തലമൊട്ടയിലെ മൂഹമ്മദ് ഫായിസ് (29), ചെറുപഴശ്ശിയിലെ പി.പി. ഹാരിസ് (55), മാണിയൂരിലെ എൻ.പി. നജീബ് (36) എന്നിവരെയാണ് മയ്യിൽ ഇൻസ്പെക്ടർ ടി.പി. സുമേഷ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ തായത്തെരുവിലെ ഫ്ളാറ്റിൽ താമസിക്കുന്ന ജലാലുദ്ദീനെയാണ്‌ (51) കാറിലെത്തി മൂവർസംഘം മാണിയൂരിലെ വില്ലേജ് മുക്കിലെത്തിച്ച് മർദിച്ചത്.ആൾപാർപ്പില്ലാത്ത ക്വാർട്ടേഴ്‌സിൽനിന്ന് ശബ്ദം കേട്ട് സംശയം തോന്നിയ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് എസ്.ഐ. പ്രശോഭ്‌, എ.എസ്.ഐ. അബ്ദുൾ റഹിമാൻ, സിവിൽ പോലീസ് ഓഫീസർമാരായ വിനീത്, വിജിൽമോൻ, ശ്രീജിത്ത്, റമിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി തടങ്കലിലാക്കിയ ജലാലുദ്ദീനെ മോചിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *