ചേറ്റുവ റോട്ടിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി
ചാവക്കാട് : ചേറ്റുവ റോട്ടിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ ബർദ്ദാൻ സ്വദേശി സമദ് ഷേഖ് (52) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കെട്ടിടത്തിൽ ലിഫ്റ്റിനു വേണ്ടിയെടുത്ത കുഴിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.ഈ കെട്ടിടത്തിൽ ഇന്നലെ പുതിയതായി എത്തിയ തൊഴിലാളിയാണ് സമദ്. മുകളിലെ നിലയിൽ കിടന്നിരുന്ന സമദ്ഷേഖ് രാത്രിയിൽ മൂത്രമൊഴിക്കാനോ മറ്റോ എണീറ്റപ്പോൾലിഫ്റ്റിന്റെ കുഴിയിലേക്ക് കാൽ തെറ്റി വീണതാകാമെന്നു സംശയിക്കുന്നു. ചാവക്കാട് പഴയ ദർശന തിയേറ്റർ പൊളിച്ചു നീക്കി പണിയുന്ന കെട്ടിടത്തിലാണ് സംഭവം.ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.