ഇടുക്കി അണക്കെട്ട് സന്ദർശിക്കുവാനുള്ള ടിക്കറ്റ് കൗണ്ടർ വെള്ളാപ്പാറയിലേക്ക് മാറ്റാൻ തീരുമാനമായി
ഇടുക്കി: ഇടുക്കി അണക്കെട്ട് സന്ദർശിക്കുവാനുള്ള ടിക്കറ്റ് കൗണ്ടർ വെള്ളാപ്പാറയിലേക്ക് മാറ്റാൻ തീരുമാനമായി. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം . ചെറുതോണി അണക്കെട്ടിന് സമീപത്താണ് ടിക്കറ്റ് കൗണ്ടർ പ്രവർത്തിച്ചിരുന്നത്. ധാരാളം സന്ദർശക വാഹനങ്ങൾ വെള്ളാപ്പാറയിലൂടെ അണക്കെട്ടിന് സമീപം എത്തുന്നതിന് തടസമുണ്ടായിരുന്നില്ല. എന്നാൽ ഇനി വെള്ളാപ്പാറയിലെ കൗണ്ടറിൽ നിന്നും സന്ദർശക പാമ്പെടുക്കുന്നവർക്ക് മാത്രമേ ചെറുതോണി അണക്കെട്ടിലേക്ക് കടന്നു പോകാൻ സാധിക്കുകയുള്ളു. സുരക്ഷ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടിക്കറ്റ് കൗണ്ടർ മാറ്റാൻ തീരുമാനിച്ചത്.അണക്കെട്ട് സന്ദർശിക്കാനെത്തുന്നവരെയെല്ലാം ഇനി മുതൽ ദേഹ പരിശോധന നടത്തും. സ്ത്രീകളുടെ ദേഹ പരിശോധനക്കായി പ്രത്യേക ക്യാബിൻ സ്ഥാപിച്ചു. വനിതകളുടെ ദേഹപരിശോധനക്കായി വനിതാ പോലീസിനെ ഏർപ്പെടുത്തും അണക്കെട്ട് സന്ദർശിക്കുന്നവർക്ക് ആവശ്യമെങ്കിൽ കുടിവെള്ളം കുഞ്ഞുങ്ങൾക്കുള്ള കുപ്പിപ്പാൽ എന്നിവ മാത്രമോ കൂടെ കൊണ്ടുപോകാം. മറ്റ് സാധനങ്ങൾ, മൊബൈൽ ഫോൺ, കാമറ, ബാഗ്, വാച്ച്, പേഴ്സ് തുടങ്ങിയവയൊന്നും അനുവദനീയമല്ല ബോട്ട് സവാരിചെയ്യുന്നവർക്കും ഇനി ക്യാമറയോ മൊബൈൽ ഫോണും കൊണ്ടുപോകാനാവില്ല.