നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാടിന് പിന്നാലെ കര്‍ണാടകയും അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി
കല്‍പ്പറ്റ: കോഴിക്കോട് സ്ഥിരീകരിച്ച നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാടിന് പിന്നാലെ കര്‍ണാടകയും അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. കേരള – കര്‍ണാടക അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ സര്‍വൈലന്‍സ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലകളിലേക്ക് പ്രവേശിക്കുന്ന ചരക്ക് വാഹനങ്ങള്‍ പരിശോധിക്കാനും പഴവര്‍ഗങ്ങള്‍ പരിശോധിക്കാനും കര്‍ണാടക ആരോഗ്യവകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതോടെ അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞു. വയനാട്ടിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വന്‍ ഇടിവാണ് സംഭവിച്ചത്.കേരളത്തില്‍ നിപ സ്ഥിരീകരിച്ചതോടെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ തമിഴ്‌നാട് പരിശോധന കര്‍ശനമാക്കിയിരുന്നു. കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാരുടെ ശരീരോഷ്മാവ് സംസ്ഥാന അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള ആരോഗ്യവകുപ്പ് സംഘം പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ചെക്ക്‌പോസ്റ്റുകളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കമുള്ളവരുടെ സംഘം 24 മണിക്കൂറും പരിശോധന നടത്തും.