നിയമസഭയില്‍ ബജറ്റ് അവതരണം തുടങ്ങി

Spread the love

തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് അവതരണം തുടങ്ങി. കേരളം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്നും വെല്ലുവിളികളെ ധീരമായി നേരിടാന്‍ സാധിച്ചുവെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു. വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി ബജറ്റില്‍ വകയിരുത്തി. റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപയും അനുവദിച്ചു.വീട്ടുകരവും ഭൂമിയുടെ ന്യായവിലയും വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍സേവനങ്ങള്‍ക്കും നിരക്ക് ഉയരും. ക്ഷേമപെന്‍ഷന്‍ 100 രൂപ കൂട്ടാനും സാധ്യതയുണ്ട്. മോട്ടോര്‍വാഹനങ്ങളുടെ ചില നികുതികളും കൂട്ടിയേക്കാം.ഡി.എ. കുടിശ്ശികയും ലീവ് സറണ്ടറും നല്‍കാത്തതില്‍ ജീവനക്കാര്‍ അസംതൃപ്തരാണ്. കര്‍ഷകരുടെ വരുമാനം കൂട്ടാനുള്ള ചില പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *