സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്ന് സൂചന

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്ന് സൂചന. നവംബറിൽ പുനഃസംഘടന നടന്നേക്കു മെന്നാണ് പുറത്തുവരുന്ന വിവരം. കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിൽ എത്തിക്കും. ആരോഗ്യമന്ത്രി വീണ ജോർജിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടേക്കും. എ.എൻ.ഷംസീർ സ്പീക്കർ സ്ഥാനം ഴിയുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. വീണ ജോർജിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചാൽ അവർ സ്പീക്കർ പദവിയിലേക്ക് എത്തിയേക്കും. അങ്ങനെയെങ്കിൽ ഷംസീറും മന്ത്രിസഭയിലേക്ക് എത്തിയേക്കും. മന്ത്രിസഭാ പുനഃസംഘടനയ്ക്കൊപ്പം ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *