കാട്ടാക്കടയിൽ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മാധ്യമങ്ങളോട് റൂറൽ എസ്പി ശിൽപ്പ സംസാരിക്കുന്നു
പത്താം ക്ലാസുകാരനേ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന പൂവച്ചൽ സ്വദേശിയും നാലാഞ്ചിറയിൽ താമസക്കരനുമായ പ്രിയരഞ്ജന്‍ (42) നെ തമിഴ് നാട്ടിലെ കുഴിതുറയിൽ നിന്നും അറസ്റ്റ് ചെയ്തു. റൂറല്‍ എസ്.പി ശില്‍പ്പ ഐ.പി.എസ് ആണ് കാട്ടാക്കട പോലീസ് സ്റ്റേഷനിൽ മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.പ്രതിയെ പിടികൂടി ചോദ്യം ചെയ്തു വരുന്നതേ ഉള്ളൂ.കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരേണ്ടത് ഉണ്ട്.അതിനായി ഇന്നിയും ചോദ്യം ചെയ്യേണ്ടി വരും.ഇതിന് ശേഷം തുടർനടപടികൾ ഉണ്ടാകും.തെളിവെടുപ്പ് ഉൾപ്പെടെ ഇതിന് ശേഷമേ തീരുമാനിക്കൂ എന്നും റൂറൽ എസ്പി പറഞ്ഞു. പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ അധ്യാപകനായ അരുൺകുമാറിൻറെയും സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥ ഷീബ യുടെയും മകൻ ആദിശേഖർ(15) ആണ് ഓഗസ്റ്റ് 30- ന് വൈകിട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്നിൽ വച്ച് കാറിടിച്ച് മരിച്ചത്. അപകട മരണമയി റെജിസ്റ്റർ ചെയ്ത കേസ് സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ആണ് കേസിൽ വഴിത്തിരിവ് ഉണ്ടാകുന്നത്.അകന്ന ബന്ധുവായ അപ്‌കടപെടുതിയത് എന്നത് കൊണ്ട് സിസിടിവി ദൃശ്യം ലഭിച്ച പോലീസ് ദൃശ്യത്തിൽ നിന്നും ഉടലെടുത്ത സംശയം വെച്ച് വീട്ടുകാരോട് പ്രിയ രഞ്ചനുമായി എന്തെങ്കിലും വിരോധം ഉണ്ടോ എന്നത് ചോദിച്ചു.ദൃശ്യങ്ങളും ഇവരെ കാണിച്ചു .തുടർന്നാണ് സംശയം ബലപ്പെട്ടത്.ഇതോടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ് തിങ്കളാഴ്ച രാവിലെയോടെ തമിഴ്നാട് -കേരളാ അതിര്‍ത്തിയിലെ കുഴിത്തുറയിൽ നിന്നും പിടികൂടിയത്.സംഭവത്തിനുശേഷം തമിഴ് നാട് കടന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു ഇതിനെ തുടർന്ന് നാല് സംഘമായി തിരിഞ്ഞു ആയിരുന്നു പോലീസ് അന്വേഷണം.കാട്ടാക്കട ഡിവൈഎസ്പി എൻ ഷിബു,എസ് എച്ച് ഒ ഷിബു കുമാർ, എസ് ഐ ശ്രീനാഥ് തുടങ്ങിയവർ ഉൾപ്പെട്ട സംഘം ആണ് അന്വേഷണം നടത്തിയത്.