ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള തേക്കുതടിയുടെ ചില്ലറ വില്‍പ്പന 25 മുതല്‍
വനം വകുപ്പ് തിരുവനന്തപുരം തടി വില്‍പ്പന ഡിവിഷന്റെ തെന്‍മല തടി ഡിപ്പോയില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള തേക്കുതടിയുടെ ചില്ലറ വില്‍പ്പന ഈ മാസം 25 മുതല്‍ നടക്കും. വീട് നിര്‍മ്മിക്കുന്നതിനായി അംഗീകരിച്ച പ്ലാന്‍, അനുമതി, സ്‌കെച്ച് എന്നിവയുടെ പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുമായി ഈ മാസം 25 മുതല്‍ (25.09.2023) എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ തെന്മല സര്‍ക്കാര്‍ തടി ഡിപ്പോയെ സമീപിച്ചാല്‍ 5 ക്യൂ.മീറ്റര്‍ വരെ തേക്കുതടി നേരിട്ടു വാങ്ങാമെന്ന് തടി വില്‍പ്പന വിഭാഗം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.