നെയ്യാറ്റിൻകര നഗരസഭയുടെ അക്ഷയാ കോംപ്ലക്സിലെ തണൽ മരങ്ങൾ നഗരസഭയുടെ ചില ജീവനക്കാർ എത്തി വെട്ടിനശിപ്പിച്ചു
നെയ്യാറ്റിൻകര : നഗരസഭയുടെ അക്ഷയാ കോംപ്ലക്സിലെ തണൽ മരങ്ങൾ നഗരസഭയുടെ ചില ജീവനക്കാർ എത്തി വെട്ടിനശിപ്പിച്ചു. നഗരസഭയുടെ അറിവില്ലാതെയാണ് ജീവനക്കാർ രാവിലെ എത്തി തണൽ മരങ്ങൾ വെട്ടിനശിപ്പിച്ചത്. അതികഠിന ചൂടിൽ നിന്ന് രക്ഷപ്പെടുവാനും ശുദ്ധവായു ലഭിക്കുവാനുമാണ് വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനകളിലൂടെ പ്രദേശത്ത് തണൽ മരങ്ങൾ വെച്ച് പിടിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ മരങ്ങളെയാണ് നഗരസഭയുടെ നേതൃത്വത്തിലുള്ള അധികാരികൾ അറിയാതെ ഇന്ന് രാവിലെ എത്തിയ ചില നഗരസഭ ജീവനക്കാർ വെട്ടിനശിപ്പിച്ച് മാറ്റിയത്. അതേസമയം തണൽ മരങ്ങൾ മുറിച്ചതോടെ നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിന്റെ പരിസരത്തെ ഓട്ടോ റിക്ഷാത്തൊഴിലാളികൾ രംഗത്തെത്തി . തുടർന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ തണൽ മരങ്ങൾ മുറിച്ചു കൊണ്ടുപോകുവാൻ ശ്രമിച്ച നഗരസഭയുടെ വാഹനം തടയുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.