കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ : കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര കണ്ടിയൂരിലാണ് ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം. മാവേലിക്കര ഗേൾസ് സ്‌കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന് കൃഷ്ണ പ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്. കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കൃഷ്ണ പ്രകാശ് അവിവാഹിതനാണ്. സഹോദരൻ ശിവപ്രകാശിനൊപ്പമായിരുന്നു താമസം. മാവേലിക്കര പൊലീസ് അൽപസമയത്തിനകം തന്നെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും. സാങ്കേതിക വിദഗ്ധരേയും വാഹന വിദഗ്ധരേയും അടക്കം സ്ഥലത്തെത്തിച്ച് വാഹനം കത്താനുള്ള കാരണം കണ്ടെത്തുകയാണ് പൊലീസ് ലക്ഷ്യം.