സ്‌കൂള്‍ ജിമ്മിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു 10 പേര്‍ മരിച്ചു
ബെയ്ജിങ്: സ്‌കൂള്‍ ജിമ്മിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. വടക്കുകിഴക്കന്‍ ചൈനയിലെ ഹിലോങ്ജിയാങ് പ്രവിശ്യയിലെ മിഡില്‍ സ്‌കൂളിലെ ജിംനേഷ്യത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്.ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു അപകടം. തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ആവുമ്പോഴേക്ക് 14 പേരെയാണ് അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് പുറത്തെടുത്തുന്നതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.ജിമ്മിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന ഒരു തരം ഗ്ലാസ് കനത്തമഴയില്‍ നിലംപൊത്തുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിര്‍മാണ കമ്പനിയുടെ ചുമതലയുള്ളയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.