അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്ക്കാരച്ചടങ്ങുകൾ രാത്രി എത്ര വൈകിയാലും ഇന്നുതന്നെ
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്ക്കാരച്ചടങ്ങുകൾ രാത്രി എത്ര വൈകിയാലും വ്യാഴാഴ്ച തന്നെ നടത്താൻ ജില്ലാ കലക്ടർ അനുമതി നൽകി. പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്നും പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളി അധികൃതർ അറിയിച്ചു. നിലവിലെ സമയക്രമമനുസരിച്ച് 7 മണിയോടെ പള്ളിയിലെത്തിച്ച് ശുശ്രൂഷകൾ ആരംഭിക്കാനാവുമെന്നാണ് നിഗമനം.ഇപ്പോൾ തിരുനക്കരയിൽ പൊതു ദർശനം അവസാനിപ്പിച്ച് മൃതദേഹവുമായി പ്രത്യേക വാഹനം പുതുപ്പള്ളിയിലെ അദ്ദേഹത്തിന്‍റെ കുടുംബ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെനിന്നു 6 മണിയോടെ പുതിയ വീടിന് സമീപത്തേക്ക് ഭൗതിക ശരീരം എത്തിക്കും. തുടർന്ന് 7 മണിയോടെ പള്ളിയിലേക്ക്.