മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. മൈസൂരു-പെരിന്തൽമണ്ണ ബസിലെ യാത്രക്കാരനായ കോഴിക്കോട് രാമനാട്ടുകര ചാത്തംപറമ്പ് ഫാസിർ(35) ആണ് പിടിയിലായത്.രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 98.744 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.എക്സൈസ് ഇൻസ്പെക്ടർ എ.ജി. തമ്പി, പ്രിവന്റിവ് ഓഫീസർമാരായ പി. ഷാജി, അരുൺ പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബാലകൃഷ്ണൻ, ജ്യോതിസ് മാത്യു എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.