ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസ്സോസിയേഷന്റെ : സംസ്ഥാന സമ്മേളനം ജൂലൈ 2-ാം തീയതി തലസ്ഥാനത്ത്

Spread the love

കേരളാ ഗവ. ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസ്സോസിയേഷന്റെ (KGHMOA) 31-ാമത് സംസ്ഥാന സമ്മേളനം 2023 ജൂലൈ 2-ാം തീയതി ഞായറാഴ്ച തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് തമ്പാനൂരിൽ ഹോട്ടൽ അപ്പോളോ ഡിമോറാ യിൽ വച്ച് നടത്തപ്പെടുന്നു.ജൂലൈ 2 ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ഡോ. സാമുവൽ ഹാനിമാന്റെ സ്മൃതി ദിനം കൂടിയാണ്. മാസ്റ്റർ ഹാനിമാന്റെ ഓർമ്മകൾക്കു മുൻപിൽ ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് രാവിലെ 8.30 മണിയോടെ ചടങ്ങുകൾക്ക് തുടക്കമാകുന്നു. രാവിലെ 11 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് സംസ്ഥാനഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ അഡ്വ. ജി.ആർ. അനിൽ ആണ്. KGHMOA സംസ്ഥാന പ്രസിഡന്റ് ഡോ.വി.ജി അജിത്കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി വട്ടിയൂർക്കാവ് എം.എൽ.എ ശ്രീ. വി.കെ പ്രശാന്ത് പങ്കെടുക്കുന്നു. പ്രസ്തുത സമ്മേളനത്തിന് ആശംസകൾ നേർന്നുകൊണ്ട് ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. വിജയാംബിക, ഡി.എം.ഒ . ഡോ. വി.കെ പ്രിയദർശിനി തുടങ്ങിയ വിവിധ സംഘടനാ നേതാക്കളും സംസാരിക്കുന്നു. ഉച്ചക്കുശേഷം പുതിയ സംഘടനാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അവരുടെ സത്യപ്രതിജ്ഞാ ചടങ്ങും നടക്കും.പുതിയ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് അധ്യക്ഷതയിൽ കൂടുന്ന സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് കഴക്കൂട്ടം എം.എൽ.എ ശ്രീ കടകംപള്ളി സുരേന്ദ്രനാണ്. പ്രശസ്ത സിനിമാ സംവിധായകൻ ഡോ. ബിജുകുമാർ വിശിഷ്ട സാന്നിദ്ധ്യം ആയിരിക്കും. ഹോമിയോപ്പതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.എം.പി ബീന ഉൾപ്പെടെ വിശിഷ്ട വ്യക്തികൾ ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നതാണ്. അതോടെപ്പം മീഡിയ അവാർഡും വിതരണവും നടത്തുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *