കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ദീർഘിപ്പിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ജനവാസ മേഖലയിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ദീർഘിപ്പിച്ച് സംസ്ഥാന സർക്കാർ. ഒരു വർഷത്തേക്ക് കൂടിയാണ് ഉത്തരവ് നീട്ടിയത്. ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നീട്ടണമെന്ന വനംവകുപ്പിന്റെ അഭ്യർത്ഥനയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയത് കഴിഞ്ഞ വർഷം മെയ് 28-നാണ്. ഒരു വർഷത്തേയ്ക്കായിരുന്നു അനുമതി നൽകിയത്. അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർക്കും അധികാരം നൽകിയിരുന്നു. ഈ ഉത്തരവാണ് ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകിയത്.