ടൈറ്റനു വേണ്ടിയുള്ള തെരച്ചിൽ നാലു കിലോമീറ്റർ ആഴത്തിൽ

Spread the love

ന്യൂയോർക്ക്: ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണാൻ അറ്റ്‌ലാന്‍റിക് സമുദ്രത്തിന്‍റെ അടിത്തട്ടിലേക്കു പോയ ടൈറ്റൻ അന്തർവാഹിനിക്കു വേണ്ടിയുള്ള തെരച്ചിൽ അവസാന ഘട്ടത്തിൽ. ഏതാനും മണിക്കൂറുകൾക്കുള്ളിൽ പേടകം കണ്ടെത്താനായില്ലെങ്കിൽ നാലു ദിവസമായി തുടരുന്ന ശ്രമങ്ങളെല്ലാം വൃഥാവിലാകും.പേടകത്തിനുള്ളിലെ ഓക്സിജന്‍റെ അളവ് ഏറെക്കുറെ തീർന്ന അവസ്ഥയിലേക്ക് എത്തുന്നു എന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ കപ്പലുകളെ തെരച്ചിലിനു നിയോഗിച്ചിട്ടുണ്ട്.കടലിനടയിലേക്ക് നാലു കിലോമീറ്റർ വരെ ആഴത്തിൽ (13,200 അടി) തെരച്ചിൽ തുടരുകയാണെന്ന് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. പേടകം അവസാനമായി കാണാതായ പ്രദേശത്ത് യുഎസിലെ കണറ്റിക്കട്ട് സ്റ്റേറ്റിനോളം വിസ്തൃതിയിലാണ് കുഞ്ഞു പേടകത്തിനായി തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *